തളിപ്പറമ്പ്: ബയോഗ്യാസ് മാലിന്യവുമായി പോവുകയായിരുന്ന മിനിലോറി ആന്തൂർ നഗരസഭ കാര്യാലയത്തിന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞു. ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. മയ്യില്‍ഭാഗത്തുനിന്ന് കണ്ണപുരത്തേക്ക് പോവുകയായിരുന്നു ലോറി. റോഡിന് കുറുകെ മറിഞ്ഞ ലോറിയിലെ ടാങ്ക് തകര്‍ന്ന് മലിനജലം റോഡിൽ പരന്നൊഴുകിയതോടെ പ്രദേശം മുഴുവന്‍ കടുത്ത ദുര്‍ഗന്ധത്തിലമര്‍ന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാള്‍ മാത്രമേ അപകടസമയത്ത് വണ്ടിയില്‍ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിശമനസേന അരമണിക്കൂറോളം വെള്ളംചീറ്റിയാണ് റോഡ് ശുചീകരിച്ചത്. ഡ്രൈവർ ടി.ടി. ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മയ്യിൽനിന്ന് മണത്തണപറമ്പിലേക്ക് ഒഴുക്കാൻ കൊണ്ടുപോവുകയായിരുന്നു മാലിന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.