തലശ്ശേരി: വാഹനാപകടത്തിൽ മരിച്ച യുവാവിെൻറ മൃതദേഹം പൊതുദർശനത്തിന് വെച്ച തിരക്കിനിടെ കൈക്കുഞ്ഞുങ്ങളുടെ സ്വർണപാദസരങ്ങളും വളയും കവർന്നതായി പരാതി. മട്ടന്നൂരിൽ വാഹനാപകടത്തിൽ മരിച്ച മുഹമ്മദ് സഫ്വാെൻറ മയ്യിത്ത് കാണാനെത്തിയ സ്ത്രീകളുടെ കൈയിലുണ്ടായിരുന്ന പെൺകുഞ്ഞുങ്ങൾ ധരിച്ച ആഭരണങ്ങളാണ് നഷ്ടമായത്. ചൊക്ലി ഒളവിലത്തെ ബൈത്തുൽ ഫർഷാകിൽ കെ.പി. സഫീറിെൻറ മകളുടെ പാദസരവും വലതുകൈയിലെ വളയും തലശ്ശേരിയിലെ നങ്ങത്താൻ ജുമാനയുടെ മകൾ മൻഹയുടെ പാദസരവുമാണ് നഷ്ടപ്പെട്ടത്. തിരക്കിൽ അപരിചിതയായി കാണപ്പെട്ട ഒരു സ്ത്രീയാണ് ആഭരണങ്ങൾ കൈക്കലാക്കിയതെന്ന് വീട്ടുകാർ സംശയം പ്രകടിപ്പിച്ചു. പരാതിപ്രകാരം ചൊക്ലി പൊലീസ് സ്ഥലത്തെത്തി. സ്വർണം കാണാതായ സമയത്ത് പർദ ധരിച്ചെത്തിയ ഒരു സ്ത്രീ തിരക്കിട്ട് വീട്ടിൽനിന്ന് ഇറങ്ങി ഒാേട്ടായിൽ കയറിപ്പോയതായും ഇവരുടെ ഫോേട്ടാ മൊബൈലിൽ പകർത്തിയതായും പരാതിക്കാർ പറഞ്ഞു. ഫോേട്ടാ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.