മുരിങ്ങോടി: വിമുക്തി മിഷൻ ബോധവത്കരണ പരിപാടികളുടെ ഭാഗമായി പേരാവൂർ എക്സൈസ് സംഘം മുരിങ്ങോടി പറങ്ങോട്ട് കോളനിയിൽ ബോധവത്കരണം നടത്തി. സിവിൽ എക്സൈസ് ഓഫിസർ ശ്രീജിത്ത് ക്ലാെസടുത്തു. ലഹരി ഉപഭോഗം അവസാനിപ്പിക്കുന്നതിന് വിമുക്തി മിഷെൻറ ഭാഗമായി കോളനികളിൽ തുടർപ്രവർത്തനങ്ങൾ നടത്തുമെന്ന് അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.സി. ജോൺ അറിയിച്ചു. സ്കൂളിൽ പോകാത്ത കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ നിർേദശം നൽകി. പ്രിവൻറിവ് ഓഫിസർ കെ.പി. പ്രമോദ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.