കണ്ണൂർ: ദീർഘദൂര ഒാട്ടമത്സരത്തിെൻറ പുതിയ വിലാസമായ കണ്ണൂർ ബീച്ച് റൺ-മിനി മാരത്തണിെൻറ മൂന്നാം എഡിഷൻ ജനകീയോത്സവമായി. മത്സരിക്കാനെത്തിയ അന്താരാഷ്ട്ര താരങ്ങൾക്കു പുറമെ മത്സരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നൂറുകണക്കിന് നാട്ടുകാരും കായിക താരങ്ങളും എത്തിയിരുന്നു. ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെയുള്ള വികസനസാധ്യതകൾ ഉപേയാഗപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നോർത്ത് മലബാർ ചേംബർ ഒാഫ് കോമേഴ്സ് കണ്ണൂർ ബീച്ച് റൺ തുടങ്ങിയത്. ആദ്യ രണ്ടുവർഷത്തേതിെനക്കാൾ മത്സരാർഥികളും കാണികളും മൂന്നാം എഡിഷനെ വർണാഭമാക്കി. എലൈറ്റ്, അമച്വർ, ഹെൽത്ത് വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ നടത്തിയത്. 50,000 രൂപ ഒന്നാം സമ്മാനമുള്ള എലൈറ്റ് മത്സരത്തിൽ പെങ്കടുക്കുന്നതിന് ഫ്രാൻസ്, കെനിയ, എത്യോപ്യ, ഡെന്മാർക്ക്, ദുബൈ എന്നിവിടങ്ങളിൽനിന്ന് കായികതാരങ്ങൾ എത്തിയിരുന്നു. രാവിലെ ആറുമണിക്ക് പയ്യാമ്പലത്തുനിന്നാണ് മിനി മാരത്തൺ തുടങ്ങിയത്. മത്സരത്തിന് നിറം പകർന്ന് ജില്ല കലക്ടർ മിർ മുഹമ്മദലി, ഏഴിമല നാവിക അക്കാദമിയിലെ കമാൻഡർ കമലേഷ്, എസ്.പി ജി. ശിവവിക്രം എന്നിവരും ഒാട്ടക്കാരായുണ്ടായിരുന്നു. ഇന്ത്യൻ ഹോക്കി ടീമിെൻറ മുൻ ക്യാപ്റ്റനും ഹോക്കി പരിശീലകനുമായ ജൂഡ് ഹെലിക്സ് ഫ്ലാഗ്ഒാഫ് ചെയ്തതോടെ മത്സരത്തിന് തുടക്കമായി. നഗരംചുറ്റി 10 കിേലാമീറ്റർ പിന്നിട്ടതിനുശേഷം പയ്യാമ്പലത്തുതന്നെ ഫിനിഷ്ചെയ്യുന്ന രീതിയിലാണ് ട്രാക്ക് ഒരുക്കിയത്. ഗതാഗത ക്രമീകരണത്തിനും ഒാരോ പോയൻറുകളിലും അത്ലറ്റുകളെ സഹായിക്കുന്നതിനും ആവശ്യമായ ഒരുക്കവും നടത്തിയിരുന്നു. മത്സരത്തിനുമുമ്പ് ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് അഞ്ജു ബോബി ജോർജ് സ്പോർട്സ് അക്കാദമി ഡയറക്ടർ അജിത് മാർക്കോസ് ക്ലാസെടുത്തു. ചേംബർ പ്രസിഡൻറ് കെ. ത്രിവിക്രമൻ അധ്യക്ഷതവഹിച്ചു. ചെയർമാൻ പി.കെ. മെഹബൂബ് സ്വാഗതം പറഞ്ഞു. മുംബൈ മാരത്തണിൽ സഹകരിക്കുന്ന ടൈമിങ് ഗ്രൂപ്പിെൻറ സഹായത്തോടെയാണ് മത്സരങ്ങൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.