മതംമാറ്റം: യുവാക്കളുടെ അറസ്​റ്റിലെ ദുരൂഹത നീക്കണം ^സോളിഡാരിറ്റി

മതംമാറ്റം: യുവാക്കളുടെ അറസ്റ്റിലെ ദുരൂഹത നീക്കണം -സോളിഡാരിറ്റി കണ്ണൂർ: കല്യാണത്തോടനുബന്ധിച്ച് യുവതിയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന റിയാസി​െൻറ അറസ്റ്റും റിയാസിനെ സഹായിച്ചെന്ന പേരിൽ ദിവസങ്ങൾക്ക് മുമ്പ് ആലുവ മാഞ്ഞാലിയിൽ നടന്ന രണ്ടുപേരുടെ അറസ്റ്റിലുമുള്ള ദുരുഹത നീക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന മുൻ ജനറൽ സെക്രട്ടറി കെ. സാദിഖ് ഉളിയിൽ ആവശ്യപ്പെട്ടു. കണ്ണൂർ യൂനിറ്റി സ​െൻററിൽ പ്രാദേശിക നേതൃസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അറസ്റ്റ്ചെയ്ത യുവാക്കളുടെ മേൽ ചുമത്തിയ യു.എ.പി.എ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ഹനീഫ മാസ്റ്റർ, അൻസാർ ഉളിയിൽ എന്നിവർ ക്ലാസെടുത്തു. ജില്ല പ്രസിഡൻറ് കെ.കെ. ഫിറോസ് അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.എം. ഷെറോസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.