'എസ്​.എസ്​.എ ഫണ്ട്​ വെട്ടിച്ചുരുക്കിയത്​ പൊതുവിദ്യാലയങ്ങളെ തകർക്കാൻ'

കണ്ണൂർ: സർവശിക്ഷ അഭിയാൻ ഫണ്ട് മൂന്നിലൊന്നാക്കി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി പൊതുവിദ്യാലയങ്ങളെ തകർക്കാനാണെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കൗൺസിൽ അഭിപ്രായപ്പെട്ടു. ഹൈസ്കൂൾ അധ്യാപക സ്ഥാനക്കയറ്റത്തിന് പ്രൈമറി അധ്യാപകരുടെ ശതമാനം കുറച്ച ഉത്തരവ് പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. മൂസ അധ്യക്ഷത വഹിച്ചു. എൻ.എ. ഇസ്മായിൽ, ബഷീർ ചെറിയാണ്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി.ടി. മുസ്തഫ (പ്രസി.), എം. ജലീൽ, പി. മുനീർ, പി. ഇസ്മായിൽ, എൻ.കെ. റഫീഖ്, വി.കെ. നാസർ, െക. ലത്തീഫ് (വൈ. പ്രസി.), സിദ്ദീഖ് കൂടത്തിൽ (ജന. സെക്ര.), കെ. സാജിദ്, ആർ. ഇബ്രാഹിംകുട്ടി, എം.പി. അബ്ദുൽ കരീം, അബ്ദുല്ല പൂതേങ്കാട്, എ. മഹറൂഫ് (സെക്ര.), ടി.പി. അബ്ദുല്ല (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.