പാപ്പിനിശ്ശേരി: കാട്ടിലെപള്ളി മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസിന് വൻതിരക്ക്. ഉറൂസ് തിങ്കളാഴ്ച സമാപിക്കും. ഉറൂസിന് നൽകുന്ന ശർക്കര ചോറ് വാങ്ങാൻ ഞായറാഴ്ച നിരവധി വിശ്വാസികളെത്തി. രാത്രി നടന്ന ബുർദ മജ്ലിസിന് അബ്ദുൽ ഫത്താഹ് ദാരിമി നേതൃത്വം നൽകി. തിങ്കളാഴ്ച നടക്കുന്ന സമാപനസമ്മേളനം സമസ്ത കേരള മതവിദ്യാഭ്യസ ബോർഡ് പ്രസിഡൻറ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. രാത്രി നടക്കുന്ന കൂട്ടപ്രാർഥനക്ക് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.