കൂത്തുപറമ്പ്: മൂര്യാട് ദാറുൽ ഹിദായ ദർസ് 'ഹിദായ ഫെസ്റ്റ്' സമാപിച്ചു. ജലാലിയ ഗ്രൂപ് ഒന്നാം സ്ഥാനവും ജമാലിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഫെസ്റ്റ് മൂര്യാട് ഉസ്താദിെൻറ അധ്യക്ഷതയിൽ സി.പി. അബ്ദുല്ല ഹാജി ഉദ്ഘടനം ചെയ്തു. അബ്ദുല്ല ഫൈസി പൊയ്നാട്, ഗഫൂർ ബാഖവി വെണ്മണൽ, റസാഖ് അസ്‌ഹരി, മഹറൂഫ് അസ്‌ഹരി, ഷമീർ ബാവ, അബ്ദുസമദ് നിസാമി, ഇസ്മയിൽ ഫൈസി, കാസിം ഹാജി, ലത്തീഫ് അസ്ഹരി എന്നിവർ സംസാരിച്ചു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജലാലിയ ടീമിനെ അബ്ദുൽ ജബ്ബാർ ഫൈസി ഷീൽഡ് നൽകി ആദരിച്ചു. യു.പി. ഹുസൈൻ മാലൂർ സ്വാഗതവും ബി.എം. ഹൈദരലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.