​ ഗ്രീൻ കണ്ണൂർ പദ്ധതിക്ക്​ പിന്തുണ

കണ്ണൂർ: ജില്ല ഭരണകൂടം നടപ്പാക്കുന്ന ഗ്രീൻ കണ്ണൂർ പദ്ധതിക്ക് സൈൻ പ്രിൻറിങ് ഇൻഡസ്ട്രിയെ ബാധിക്കാത്തവിധത്തിൽ എല്ലാ പിന്തുണയും നൽകുമെന്ന് സൈൻ പ്രിൻറിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ല സമ്മേളനം പ്രഖ്യാപിച്ചു. മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിച്ച് തൊഴിൽസംരക്ഷണം ഉറപ്പാക്കുക, പ്രകൃതിസൗഹാർദ വ്യവസായമായി പരിവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സമ്മേളനം ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനംചെയ്തു. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവരെ എസ്.പി.െഎ എ സംസ്ഥാന സെക്രട്ടറി ആദരിച്ചു. ജില്ല പ്രസിഡൻറ് കെ. മനോഹരൻ അധ്യക്ഷതവഹിച്ചു. ഫ്രീഡം ഫ്രം വേസ്റ്റ് എന്ന വിഷയത്തിൽ ശുചിത്വ മിഷൻ അസി. കോഒാഡിനേറ്റർ സുരേഷ് കസ്തൂരി ക്ലാസെടുത്തു. കെ.ടി. അബ്ദുൽ മജീദ്, കെ. ത്രിവിക്രമൻ, ദേവസ്യ മേച്ചേരി, വി. ഗോപിനാഥ്, എം.എം.വി. മൊയ്തു, എം.വി. പ്രസാദ്, കെ. പ്രകാശൻ, കാവ്യേഷ് പുന്നാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.