തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിയിൽ മധ്യവയസ്​കൻ മരിച്ചു; യുവാവ്​ അറസ്​റ്റിൽ

മടിക്കേരി: മദ്യപിച്ച് തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. മടിക്കേരിക്കടുത്ത അപ്പങ്കളയിലെ എസ്റ്റേറ്റ് ജീവനക്കാരനായ ജെ.കെ. രാജയാണ്(50) സഹതൊഴിലാളി മുരുഗ​െൻറ (25) അടിയേറ്റ് മരിച്ചത്. മുഖത്ത് ടോർച്ച് വെളിച്ചം അടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രശ്നത്തിനിടയാക്കിയത്. രണ്ടുപേരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാജ മരിച്ചു. തുടർന്ന് മുരുഗനെ മടിക്കേരി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.