കെ.എസ്.ആര്‍.ടി.സി പെൻഷൻകുടിശ്ശിക മാർച്ചിനകം നൽകും -മന്ത്രി ശശീന്ദ്രൻ കണ്ണൂര്‍: കുടിശ്ശികയായ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മാര്‍ച്ചിനുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തമാക്കുകയാണ് സര്‍ക്കാര്‍ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ ശശീന്ദ്രൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ പ്രഫഷനലുകളെ നിയമിക്കും. പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനാവശ്യമായ അഭിപ്രായങ്ങളും നിർദേശങ്ങളും രൂപപ്പെടുത്താൻ ട്രേഡ് യൂനിയൻ നേതാക്കളുമായി അനൗദ്യോഗിക ചർച്ച നടത്തും. പ്രതിപക്ഷം വിമര്‍ശിച്ചു എന്നതുകൊണ്ട് അവരെ വിശ്വാസത്തിലെടുക്കാതെ ഒരു മന്ത്രിക്ക് മുന്നോട്ടുപോകാനാവില്ലെന്നും അവരെ മാറ്റിനിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് കണ്ണൂര്‍ താണയിലെ എൻ.സി.പി ജില്ല കമ്മിറ്റി ഓഫിസില്‍ പാർട്ടി പ്രവർത്തകർ സ്വീകരണം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.