കണ്ണൂർ: 'അതിക്രമങ്ങളില്ലാത്ത സമൂഹത്തിനായി ഒരുമിച്ച് മുന്നേറാം' എന്ന മുദ്രാവാക്യമുയർത്തി കുടുംബശ്രീ ജില്ല മിഷൻ ജെൻഡർ കാമ്പയിൻ സംഘടിപ്പിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കുക, സ്ത്രീ-ശിശു സൗഹൃദയിടം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ജില്ല മിഷൻ 'നീതം 2018' ജെൻഡർ കാമ്പയിന് തുടക്കംകുറിക്കുന്നത്. നീതിക്കായുള്ള ഈ കൂട്ടായ്മയിലൂടെ കേരളത്തിലെ പുരുഷന്മാരും അയൽക്കൂട്ടങ്ങളിലെത്തും. ജില്ലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളിലും ഫെബ്രവരി 10ന് 'അതിക്രമങ്ങളും പ്രതിരോധങ്ങളും' വിഷയത്തിൽ പഠനപ്രവർത്തനവും ചർച്ചയും സംഘടിപ്പിക്കും. 20,000 അയൽക്കൂട്ടങ്ങളിലും അയൽക്കൂട്ടസംഗമവും കുടുംബസംഗമവും നടക്കും. ജെൻഡർ കാമ്പയിന് മുന്നോടിയായി സി.ഡി.എസ് ജെൻഡർ ആർ.പിമാർക്കുള്ള ജില്ലതല പരിശീലനം ഫെബ്രുവരി അഞ്ചിന് കണ്ണൂർ പ്ലാനിങ് ഓഫിസ് കോൺഫറൻസ് ഹാളിൽ നടക്കും. അയൽക്കൂട്ട ഫെസിലിറ്റേറ്റർമാർക്കുള്ള പരിശീലനം അതത് സി.ഡി.എസ് തലത്തിൽ ഏഴ്, എട്ട് തീയതികളിൽ സംഘടിപ്പിക്കും. അയൽക്കൂട്ടസംഗമത്തിന് പുറേമ, ബ്ലോക്ക് തലത്തിൽ ചലച്ചിത്രമേള, ടോക് ഷോ, ഹ്രസ്വ ചിത്രനിർമാണം, മൊബൈൽ ഫോട്ടോഗ്രഫി മത്സരം, സഹയാത്ര സംഗമം തുടങ്ങിയ വിപുലമായ പരിപാടികളാണ് കുടുംബശ്രീ ജില്ല മിഷൻ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.