കാസർകോട്: ജില്ലയിൽ കുറ്റകൃത്യങ്ങൾ കുറയുന്നതായി പൊലീസിെൻറ കണക്കുകൾ. 2015ൽ 16 കൊലപാതകങ്ങൾ നടന്നപ്പോൾ 2016, 2017 വർഷങ്ങളിൽ 12 വീതം കൊലപാതകമാണ് നടന്നത്. ഇതിൽ രണ്ടെണ്ണം അസ്വാഭാവിക മരണങ്ങളാണ്. കുറ്റകരമായ നരഹത്യ 2016ൽ 75 ആയിരുന്നത് 2017ൽ 66 ആയി കുറഞ്ഞു. വധശ്രമം 35ൽ നിന്ന് 18 ആയി. ഗുരുതര പരിക്ക് 2016ലെ 28ൽ നിന്ന് 26ലേക്കും നിസ്സാര പരിക്ക് 771ൽ നിന്ന് 687ലേക്കും കുറഞ്ഞു. തട്ടിക്കൊണ്ടുപോകൽ 2016ൽ 16 ആയിരുന്നത് 17ൽ 14 എണ്ണം മാത്രം. സ്ത്രീധന പീഡനക്കേസ് 2017ൽ ഇല്ല. മറ്റ് കേസുകൾ 3903ൽ നിന്ന് 3314 ആയി കുറഞ്ഞു. രാഷ്ട്രീയ സംഘട്ടനങ്ങൾ 396ൽ നിന്ന് 367 ആയി കുറഞ്ഞു. വർഗീയ കേസുകൾ ഒമ്പതിൽ നിന്ന് അഞ്ചായി. ജില്ല പൊലീസിെൻറ മികവാണ് കുറ്റകൃത്യങ്ങൾ കുറഞ്ഞതിലൂടെ കാണുന്നതെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ പറഞ്ഞു. പല അക്രമികളും കുറ്റകൃത്യങ്ങളിൽ ബൈക്ക് ഉപയോഗിക്കുന്നതായും ബൈക്ക് പരിശോധന കർശനമായി തുടരുമെന്നും ജില്ല പൊലീസ്മേധാവി കെ.ജി. സൈമൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.