മംഗളൂരു: പ്രസവാനന്തരം യുവതി മരിച്ചതിനെത്തുടർന്ന് മംഗളൂരു ഗവ. വെൻലോക് ആശുപത്രി പരിസരത്ത് ബന്ധുക്കൾ തമ്മിൽ വാക്കേറ്റം. കാർക്കള സ്വദേശി ദീപിക ആചാര്യയാണ് (27) വ്യാഴാഴ്ച രാവിലെ മരിച്ചത്. ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് കടുത്ത രക്തസമ്മർദമുണ്ടായിരുന്നു. ആൺകുട്ടിക്ക് ജന്മം നൽകിയ ഉടൻ മരിച്ചു. ഭർത്താവ് പ്രകാശ് ആചാര്യയുടെ അശ്രദ്ധയാണ് മരണകാരണം എന്നാക്ഷേപിച്ച് യുവതിയുടെ ബന്ധുക്കൾ ബഹളമുണ്ടാക്കി. മൃതദേഹം വിട്ടുകിട്ടുന്നതിനെച്ചൊല്ലിയും യുവതി അണിഞ്ഞ ആഭരണങ്ങളുടെ പേരിലും വാക്കേറ്റം മൂർച്ഛിച്ചു. സമുദായനേതാക്കൾ ഒത്തുതീർപ്പിനെത്തിയിട്ടും വഴങ്ങാതെ സംഘർഷാവസ്ഥ രൂപപ്പെടുന്നതിനിടെ പാണ്ടേശ്വരം പൊലീസെത്തി ഇരുവിഭാഗത്തെയും പിടിച്ചുമാറ്റി. ഭർതൃവീട്ടുകാർ വിട്ടുവീഴ്ചക്ക് തയാറായതോടെ ആശുപത്രിപ്രവർത്തനം തടസ്സപ്പെടുത്തിയവർ ഒഴിഞ്ഞുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.