കാസര്‍കോട്: '' കോടതിനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതിക്കൊപ്പം പുറത്തേക്കുവന്ന ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരോട് കയർത്തു. വിദ്യാര്‍ഥിയെ ട്യൂഷന്‍ സെൻററില്െവച്ച് പീഡിപ്പിച്ച പ്രതിയുടെ ശിക്ഷാവിധിക്കുശേഷം കോടതിപരിസരത്ത് നടന്നത് നാടകീയരംഗങ്ങൾ. കോടതിയില്‍ ഹാജരാക്കിയതു മുതല്‍ മുഖം പുറത്തു കാണാതിരിക്കാന്‍ മുഴുവന്‍സമയം തൂവാലകൊണ്ട് മറച്ചുപിടിച്ച രീതിയിലായിരുന്നു പ്രതി. ആറുവര്‍ഷം നീണ്ട കേസില്‍ 14 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ട്യൂഷന്‍ സെൻററില്‍ പഠിക്കുന്ന കാഞ്ഞങ്ങാട്ടെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി സ്‌കൂളില്‍ അസംബ്ലിക്കിടെ തലകറങ്ങിവീണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവന്നത്. തുടര്‍ന്ന് പലരും ഇതേ ആരോപണവുമായി രംഗത്തെത്തി. അഞ്ചുപേര്‍ കേസ് കൊടുത്തെങ്കിലും ഒത്തുതീര്‍പ്പാക്കി നാല് കേസുകള്‍ റദ്ദാക്കി. എന്നാല്‍, ഒരു പെൺകുട്ടി പരാതിയില്‍ ഉറച്ചുനിന്നതോടെയാണ് പ്രതി കുടുങ്ങിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിെൻറ പരാതിയില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കേസും നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.