കാസർകോട്: പ്രളയദുരന്ത പശ്ചാത്തലത്തിൽ ജില്ലയിലെ പുഴയോരത്ത് വസിക്കുന്നവരുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പ് നടത്തും. ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം വിളിച്ച് ജനകീയ പങ്കാളിത്തത്തോടെ ശാസ്ത്രീയ മുൻകരുതൽ എടുക്കുന്നതിെൻറ ഭാഗമായി കലക്ടറേറ്റിൽ യോഗംചേർന്നു. ആദ്യഘട്ടത്തിൽ ജില്ലയിലെ ഒമ്പതു പുഴയോരത്തും സർേവ നടത്തും. മോപിങ് ഫ്ലോർ ലാൻഡ് (എം.എഫ്.എൽ) നടപടിയുടെ ഭാഗമായി പുഴയോരത്തെ 45 മീറ്റർ പരിധിയിലുള്ള ജനവാസമാണ് രേഖെപ്പടുത്തുക. 45 മീറ്റർപരിധിയിൽ നിർമാണം പാടില്ല എന്നതാണ് ചട്ടം. തളങ്കര, തെക്കിൽ, ഹൊസബെട്ടു, മാലോത്ത് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടാകുന്നത്. കടൽ കയറിയാലുണ്ടാകുന്ന ദുരന്ത മേഖലകൾകൂടി പരിശോധിക്കും. പുഴയോരം കൈയേറി വീടുകളും റിസോർട്ടുകളും നിർമിച്ചത് ഒഴിപ്പിക്കാൻ ഇനിയാവില്ല. എന്നാൽ, തുടർന്ന് കെട്ടിടങ്ങൾ നിർമിക്കാൻ അനുമതിനൽകില്ല. ---------പ്രളയസാധ്യതയുള്ള പുഴയോരങ്ങൾ രേഖപ്പെടുത്താൻ എൻ.എസ്.എസ് പ്ലസ് ടു വിദ്യാർഥികൾ ഉൾെപ്പടെയുള സംഘത്തെ നിയോഗിക്കും----------. ഗൃഹനാഥെൻറ പേര്, ഫോൺനമ്പർ, കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവരുടെ എണ്ണം, വീടിെൻറ സ്വഭാവം എന്നിവ രേഖപ്പെടുത്തും. കാലാവസ്ഥാമുന്നറിയിപ്പ് അനുസരിച്ച് ഇവർക്ക് നേരിട്ട് മുന്നറിയിപ്പ് നൽകുകയും സ്വയം ഒഴിയാൻ അവസരം നൽകുകയും ചെയ്യും. ഇങ്ങനെ തയാറാക്കുന്ന രേഖകൾ 20 വർഷേത്തക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രളയം ബാധിക്കാത്ത കാസർകോട് ജില്ലയിൽ ഡാമുകളില്ല. പശ്ചിമഘട്ടത്തിൽനിന്ന് മഴവെള്ളം കുത്തനെ ഇറങ്ങി നേരെ അറബിക്കടലിൽ പതിക്കുന്നതിനാൽ മഴക്കാലത്ത്് വെള്ളപ്പൊക്കമുണ്ടാകുന്നില്ല. എന്നാൽ, കടൽവെള്ളം പുഴയിലേക്ക് കയറി പരന്നൊഴുകിയാലുണ്ടാകുന്ന ദുരന്തങ്ങളാണ് നേരിടേണ്ടിവരുക. യോഗത്തിൽ കലക്ടർ ഡോ. ഡി. സജിത്ബാബുവിനു പുറേമ പുഴകളുള്ള പഞ്ചായത്തിെൻറ സെക്രട്ടറിമാർ, നഗരസഭ അധ്യക്ഷന്മാർ, വില്ലേജ് ഒാഫിസർ, തഹസിൽദാർ, എ.ഡി.എം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.