ഇരിട്ടി സ്​ഫോടനം: സമഗ്രാന്വേഷണം വേണം -ഐ.എൻ.എൽ

ഇരിട്ടി: ഇരിട്ടിയിൽ മുസ്ലിം ലീഗ് ഓഫിസിൽ നടന്ന സ്ഫോടനവും ബോംബുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം കണ്ടെത്തിയ സംഭവത്തിലും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം വി. ഇരിക്കൂർ ആവശ്യപ്പെട്ടു. മണ്ഡലത്തിൽ പാർട്ടി പ്രവർത്തകർ ഇരുചേരിയായി തിരിഞ്ഞ് തമ്മിൽ തല്ലാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിലെ ഒരുവിഭാഗം മറുവിഭാഗത്തെ ലക്ഷ്യമിട്ടാണോ ആയുധങ്ങൾ സംഭരിച്ചതെന്ന് െപാലീസ് അന്വേഷിക്കണം. സംസ്ഥാനത്തൊട്ടാകെ ജനങ്ങൾ ദുരിതബാധിതർക്കായി സാധനസാമഗ്രികൾ ശേഖരിക്കുമ്പോൾ ലീഗുകാർ ആയുധങ്ങളും ബോംബും ശേഖരിക്കാനാണ് ഒരുമ്പെട്ടിരിക്കുന്നതെന്നും പാർട്ടിയുടെ ധാർമികപതനത്തി​െൻറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നടപടി വേണം -വെൽഫെയർ പാർട്ടി ഇരിട്ടി: നഗരത്തിൽ നടന്ന സ്ഫോടനവും ആയുധശേഖരം കണ്ടെത്തിയതും സമഗ്രാന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. സഫീർ ആറളം, ശംസുദ്ദീൻ ഇരിട്ടി, അസീസ് ആറളം, അബ്്ദുൽഖാദർ ദർശന, ശംസീർ കുനിയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.