അന്വേഷണമാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി കണ്ണൂർ: രാജസ്ഥാനിൽ ഡെസർട്ട് റൈഡിങ്ങിനിടെ മരിച്ച പ്രമുഖ ബൈക്ക് റൈഡർ പെരിങ്ങാടി മങ്ങാട് കക്രൻറവിട ടി.കെ. അശ്ബാക്ക് മോെൻറ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് മാതാവ് ടി.കെ. സുബൈദ മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ 16നാണ് രാജസ്ഥാനിലെ ജയ്സാൽമീറിൽ റൈഡിങ് പരിശീലനത്തിനിടെ അശ്ബാക്ക് മരിച്ചത്. മകെൻറ മരണത്തിനു പിന്നിൽ ദൂരുഹതയുണ്ടെന്നും അന്വേഷിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു. ദുബൈയിൽ ജോലിചെയ്യുന്ന അശ്ബാക്ക് ബംഗളൂരു കേന്ദ്രീകരിച്ചുള്ള അംഗദ എന്ന ബൈക്ക് റൈഡിങ് ക്ലബിെൻറ ഉടമയും ക്യാപ്റ്റനുമാണ്. വൻകിട ടീമുകളുൾപ്പെടെ നിരവധി റൈഡിങ് ടൂർണമെൻറുകളിൽ അംഗദ ചാമ്പ്യന്മാരായിരുന്നു. പരിശീലനത്തിെൻറ ഭാഗമായാണ് ടീമംഗങ്ങൾക്കൊപ്പം അശ്ബാക്ക് രാജസ്ഥാനിലെത്തിയത്. ആഗസ്റ്റ് 17ന് രാവിലെയാണ് അശ്ബാക്കിെൻറ സഹോദരന് ഗൾഫിലുള്ള അശ്ബാക്കിെൻറ സുഹൃത്തിെൻറ വിളിയെത്തുന്നത്. അശ്ബാക്ക് മരിച്ചിട്ടുണ്ടെന്ന് പറഞ്ഞ ഇൗ സുഹൃത്ത് ടീമംഗമായ ബംഗളൂരു സ്വദേശി സഞ്ജയിെൻറ നമ്പർ ൈകമാറുകയുംചെയ്തു. സഞ്ജയിനെ വിളിച്ചപ്പോൾ ചെറിയ അപകടമാണെന്നും ഒന്നും സംഭവിച്ചില്ലെന്നും എല്ലാം നോക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാൽ, ഇയാൾ പിന്നീട് പല തെറ്റായ വിവരങ്ങളും ധരിപ്പിക്കുകയായിരുന്നു. അപകട കാര്യങ്ങൾ തിരക്കാതെ സഞ്ജയ് ലോഡ്ജിലേക്ക് മടങ്ങിയെന്ന് പിന്നീട് മനസ്സിലായെന്നും ഇത് ദുരൂഹമാണെന്നും പരാതിയിൽ പറയുന്നു. സഞ്ജയും അശ്ബാക്കും തമ്മിൽ നേരേത്ത പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ടീമിൽനിന്ന് പുറത്താക്കിയ സഞ്ജയിനെ മാപ്പു പറഞ്ഞതിനെ തുടർന്ന് പിന്നീട് തിരിച്ചെടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. അപകടവിവരമറിഞ്ഞ് അശ്ബാക്കിെൻറ സഹോദരൻ അർഷാദും ബന്ധുക്കളും രാജസ്ഥാനിലേക്ക് പോകാൻ ഒരുങ്ങുേമ്പാൾ ബംഗളൂരുവിലുള്ള അശ്ബാക്കിെൻറ ഭാര്യയും ബന്ധുക്കളും രാജസ്ഥാനിലെത്തുകയും മൃതദേഹം അവിടെ തന്നെ ഖബറടക്കുകയുമായിരുന്നു. അശ്ബാക്ക് മരിച്ച വിവരം ഭാര്യയെ അറിയിക്കുന്നത് സഞ്ജയാണ്. എന്നാൽ, ഇവർ അർഷാദിനെയോ ബന്ധുക്കെളയോ വിവരമറിയിക്കാൻ ശ്രമിച്ചില്ലെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.