വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച കണ്ടക്ടര്‍ക്കെതിരെ കേസ്

ചെറുപുഴ: വിദ്യാര്‍ഥിനിയെ ബസില്‍ കയറാന്‍ അനുവദിക്കാതെ ചവിട്ടി ഇറക്കിയ സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ ചെറുപുഴ പൊലീസ് കേസെടുത്തു. പയ്യന്നൂര്‍-ചെറുപുഴ-പുളിങ്ങോം റൂട്ടിലോടുന്ന ജാനവി ബസിലെ കണ്ടക്ടര്‍ മുളപ്ര സ്വദേശി തെക്കനാട്ട് സൂരജിനെതിരെയാണ് (28) കേസെടുത്തത്. അതിക്രമത്തിനിരയായ കുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നാലോടെ കാക്കയംചാല്‍ സ​െൻറ് മേരീസ് സ്‌കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.