കൊട്ടിയൂർ: ഘടനാപരമായി സ്ഥിരതയില്ലാത്ത പ്രദേശമായതിനാൽ നെല്ലിയോടി മല നിർമാണ പ്രവൃത്തികൾക്കും ജനവാസത്തിനും അനുയോജ്യമെല്ലന്ന് ജിയോളജി വകുപ്പ്. ഭൂമി ഇടിഞ്ഞുതാഴുകയും വീടുകൾക്ക് വിള്ളൽ സംഭവിക്കുകയുംചെയ്ത പശ്ചാത്തലത്തിൽ ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിലാണ് വാസയോഗ്യമല്ലെന്ന് കണ്ടെത്തിയത്. കൃത്യമായ മുൻകരുതലോടുകൂടി മാത്രമെ വീടു നിർമിക്കാനാവൂ. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കലക്ടർ മുഖേന സെസിന് (സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്) സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോർട്ട് പരിശോധിച്ച് സെസിെൻറ നേതൃത്വത്തിൽ പഠനം നടത്തും. ചരിവു കൂടുതലുള്ള ഈ പ്രദേശത്ത് കനത്ത മഴയെ തുടർന്ന് സംഭരണശേഷിയിലധികം ജലം മണ്ണിലെത്തിയത് ഭൂമിയിടിഞ്ഞു താഴാൻ കാരണമായി. ഭൂഗുരുത്വാകർഷണവും മണ്ണിെൻറ ഘടനാപരമായ പ്രത്യേകതകളും ഇതിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.