താലൂക്ക് പേര് മാറ്റേണ്ടതില്ല; താലൂക്ക് ഓഫിസ് ധർണ നാളെ

കുമ്പള: മഞ്ചേശ്വരം താലൂക്കി​െൻറ പേര് മാറ്റേണ്ടതില്ലെന്ന് മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി ഭാരവാഹികളായ പ്രസിഡൻറ് എം.കെ. അലി മാസ്റ്റർ, വൈസ് പ്രസിഡൻറുമാരായ റഹ്മാൻ മാസ്റ്റർ, അബ്ബാസ് ഓണന്ത, മഹമൂദ് കൈക്കമ്പ, ഹമീദ് കോസ്‌മോസ് എന്നിവർ അറിയിച്ചു. ഇത്തരം നീക്കങ്ങൾക്കെതിരെ ശനിയാഴ്ച താലൂക്ക് ഓഫിസിന് മുന്നിൽ ധർണയും പഞ്ചായത്ത് ഓഫിസ് ആസ്ഥാനങ്ങളിൽ ഒപ്പുശേഖരണവും നടത്തും. തുളു അക്കാദമിയുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ് മഞ്ചേശ്വരം താലൂക്കിന് തുളുനാട് എന്ന് പേരിടണമെന്ന ആവശ്യം ഉന്നയിച്ച് റവന്യൂമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നിവേദനം തുടർനടപടികൾക്ക് റവന്യൂ സെക്രട്ടറിക്ക് കൈമാറിയിരുന്നുവത്രെ. ഈ നിവേദനത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനും പഠിക്കുന്നതിനും ആഗസ്റ്റ് 18ന് മഞ്ചേശ്വരം താലൂക്ക് ആസ്ഥാനത്ത് അനൗദ്യോഗിക യോഗം വിളിച്ചിരുന്നു. യോഗം പ്രളയത്തെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. 58 ശതമാനം മലയാളികൾ താമസിക്കുന്ന താലൂക്കിൽ ഭാഷാടിസ്ഥാനത്തിൽ താലൂക്കിന് പേര് നൽകുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.