ആലക്കോട്: പാത്തൻപാറയിലെയും കരുവൻചാലിലെയും ശീട്ടുകളി കേന്ദ്രങ്ങളിൽ ആലക്കോട് പൊലീസ് നടത്തിയ റെയിഡിൽ 41,000 രൂപ സഹിതം എട്ടുപേരെ അറസ്റ്റ് ചെയ്തു. പാത്തൻപാറ ടൗണിലെ കടക്ക് സമീപത്തെ മുറിയിൽ പണംവെച്ച് ശീട്ടുകളിക്കുകയായിരുന്നു. തടത്തിൽ ഷൈജു (42), ജോബി (25), ജോസഫ് (44), വിനോയി (44), സോണി (28) എന്നിവരും കരുവൻചാൽ ബസ്സ്റ്റാൻറിന് സമീപത്തുനിന്ന് കാരക്കാട് ചാക്കോ (78), തോമസ് (65), മാത്യു (68) എന്നിവരുമാണ് അറസ്റ്റിലായത്. ആലക്കോട് സി.െഎ ഇ.പി. സുരേശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.െഎ കെ. പ്രഭാകരനും സംഘവും നടത്തിയ റെയിഡിലാണ് പ്രതികളെ പിടികൂടിയത്. എ.എസ്.െഎ ഗോവിന്ദൻ, സീനിയർ സിവിൽ പൊലീസ് ഒാഫിസർ ശറഫുദ്ദീൻ, സിവിൽ ഒാഫിസർമാരായ സജിമോൻ, മുനീർ, ബിനിൽ, അഭിമന്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പെൻഷൻതുക ദുരിതബാധിതർക്ക് നൽകി അധ്യാപകദമ്പതികൾ ആലക്കോട്: പെൻഷൻതുകയും ഒാണ അലവൻസും ഉൾപ്പെടുന്ന 50,350 രൂപ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി അധ്യാപകദമ്പതികൾ മാതൃകയായി. കാർത്തികപുരത്തെ റിട്ട. അധ്യാപകനും പൊതുപ്രവർത്തകനുമായ പി.എച്ച്. കാസിം മാസ്റ്ററും ഭാര്യ റിട്ട. അധ്യാപിക എൽ. തങ്കമണിയുമാണ് െപൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ആലക്കോട് സബ് ട്രഷറി ഒാഫിസിൽ നടന്ന ചടങ്ങിൽ ട്രഷറി ഒാഫിസർ കെ.എ. ബാബുവിനാണ് തുക കൈമാറിയത്. കാർഷികകടങ്ങൾ എഴുതിത്തള്ളണം ആലക്കോട്: കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ കെടുതികളെ തുടർന്ന് കാർഷികമേഖല പൂർണമായി തകർന്നടിഞ്ഞ സാഹചര്യത്തിൽ ബാങ്കുകളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും കർഷകർ എടുത്തിട്ടുള്ള മുഴുവൻ കടങ്ങളും എഴുതിത്തള്ളണമെന്ന് മലയോരമേഖല കർഷക െഎക്യവേദി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കുര്യൻ കാരക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. ജോർജ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.