മാതമംഗലം: രാഗലയം കലാക്ഷേത്രം നിർമിച്ച 'ഋതുസംഗമം' ഹ്രസ്വചിത്ര ഗാനോപഹാരം എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സത്യഭാമ പ്രകാശനം ചെയ്തു. പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള 'രാഗലയ'ത്തിെൻറ സംഭാവന ചടങ്ങിൽ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ലക്ഷ്മിക്കുട്ടി, കാരയിൽ കമലാക്ഷൻ, വെദിരമന വിഷ്ണു നമ്പൂതിരി എന്നിവർ സംസാരിച്ചു. യുവനടൻ ഒ.കെ. പരമേശ്വരൻ നായകനായ ചിത്രത്തിെൻറ അണിയറ ശിൽപികളായ രമേശൻ പെരിന്തട്ട (നിർമാണം- സംഗീതം), രാമകൃഷ്ണൻ കണ്ണോം (രചന- സംവിധാനം), സജീവൻ ഏഴിലോട് (കാമറ), വിനോദ് ഓലയമ്പാടി (എഡിറ്റിങ്), ഷിബുരാജ് പെരിന്തട്ട (സഹസംവിധാനം), ജയരാജ് കുന്നരു, സിനി രമേഷ്, എ.വി. അരുണ, സി. ഗോവിന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.