കണ്ണൂർ: ഒാണാഘോഷത്തിെൻറ അവസാനവട്ട ഒരുക്കമായ ഉത്രാടപ്പാച്ചിലിൽ നഗരം വീർപ്പുമുട്ടി. ഓണക്കോടിക്കും സദ്യവട്ടങ്ങള്‍ക്കുമുള്ള അവസാനവട്ട ഓട്ടത്തിലായിരുന്നു എല്ലാവരും. പൂവും പുടവയും പച്ചക്കറികളുമെല്ലാം വാങ്ങാന്‍ എത്തുന്നവരെക്കൊണ്ട് നഗരങ്ങള്‍ തിരക്കിലമര്‍ന്നു. നാടെങ്ങും ഓണാഘോഷ ഒരുക്കങ്ങൾ സജീവമായിരുന്നു. മഴമാറി അന്തരീക്ഷം ഒെട്ടാന്നു തെളിഞ്ഞതോടെ വെള്ളിയാഴ്ചയും വിപണി തിരക്കൊഴിയാതെയായി. കാര്‍ഷിക സംസ്കൃതിയുടെ കൂടിച്ചേരൽ എന്ന സങ്കല്‍പത്തില്‍നിന്ന് ഓണം മാറിയെങ്കിലും ഒന്നാം ഓണം കൂടിയായ ഉത്രാടദിനം ആവേശത്തിമിർപ്പിലലിഞ്ഞു. വിളവെടുക്കാന്‍ കൃഷിയിടങ്ങളില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം ആഘോഷിക്കുകയാണ്. ഗ്രാമ-നഗരഭേദമില്ലാതെ കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴിക്ക് മാറ്റുകൂട്ടാനുള്ള തത്രപ്പാടിലായിരുന്നു ജനം. ദിവസങ്ങളായി തോരാതെ പെയ്ത കനത്ത മഴ തീർത്ത വിറങ്ങലിപ്പിൽനിന്നും മാറി വ്യാപാര സ്ഥാപനങ്ങളിലും വഴിയോര വിപണിയിലും പുത്തനുണർവായിരുന്നു. മറുനാടന്‍ പൂക്കളുമായി പൂവിപണിയും സജീവമായി. കഴിഞ്ഞ ദിവസം വരെ നഗരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പൂക്കച്ചവടം ഗ്രാമങ്ങളിലെ പലചരക്ക് കടകള്‍വരെ എത്തി. വാഹനത്തിരക്ക് കൂടി ആയതോടെ ഉത്രാപ്പാച്ചിലിൽ നഗരം തിരക്കിലമർന്നു. പ്രകൃതിദുരന്തം തീർത്ത അവസ്ഥയിലാണ് നാട് ഇന്ന് തിരുവോണം ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.