പയ്യന്നൂർ: കാനായി മീങ്കുഴി അണക്കെട്ടിന് സമീപം കടന്നൽ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. പുളുക്കൂൽ ശ്യാമള, തുമ്പ കുതിരുമ്മൽ കമല എന്നിവർക്കാണ് കുത്തേറ്റത്. ശ്യാമളയെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും കമലയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈ ഭാഗങ്ങളിൽ വ്യാപകമായി കടന്നൽക്കൂട് കാണപ്പെടുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. നാട്ടുകാരുടെ ശ്രമഫലമായി കടന്നൽക്കൂട് നശിപ്പിക്കുന്നുണ്ടെങ്കിലും ഉയരമുള്ള തെങ്ങിലും കവുങ്ങിലും കൂട് കൂട്ടുന്നതുകൊണ്ട് കർഷകർ പരിഭ്രാന്തിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.