ചെറുപുഴ: ഉരുള്‍പൊട്ടി ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിലില്‍നിന്ന് ജീവന്‍ കൈയിലെടുത്ത് പലായനം ചെയ്യേണ്ടിവന്ന കാനംവയല്‍ ഇടക്കോളനിയിലെ കുടുംബങ്ങള്‍ ദുരിതത്തിെൻറ കയ്‌പേറിയ ദിനങ്ങള്‍ മറന്ന് ഇന്ന് ഓണസദ്യയുണ്ണും. വീടുപേക്ഷിച്ച് ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയേണ്ടിവന്നവർക്ക് ഓണക്കിറ്റുകളുമായി പയ്യന്നൂരില്‍ നിന്നും സുഹൃദ്സംഘമെത്തി. ശിൽപിയും ചിത്രകാരനുമായ ദാമോദരന്‍ വെള്ളോറ, ഏഴിലോട് കേശവതീരം ആയുര്‍വേദ ഗ്രാമം ഡയറക്ടര്‍ വിഷ്ണു നമ്പൂതിരി, ഗായകന്‍ മണികണ്ഠദാസ്, ജ്യോത്സ്യന്‍ പാണപ്പുഴ പത്മനാഭ പണിക്കര്‍ എന്നിവരാണ് കോളനിവാസികള്‍ക്ക് സഹായവുമായി എത്തിയത്. രണ്ടാഴ്ച മുമ്പ് കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടി കാര്യങ്കോട് പുഴയില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് ഇടക്കോളനിയിലെ 11 കുടുംബങ്ങളില്‍നിന്നായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 37 പേരെ രാജഗിരി സെൻറ് അഗസ്റ്റിന്‍സ് പള്ളി പാരിഷ് ഹാളില്‍ തയാറാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. പുറംലോകവുമായി ബന്ധപ്പെടാനുള്ള മുളപ്പാലം ഉരുള്‍പൊട്ടലില്‍ തകർന്നിരുന്നു. ഒരു രാത്രി മുഴുവന്‍ ഭീതിയോടെ കഴിഞ്ഞുകൂടിയ ഇവരെ പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തില്‍ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് അതിസാഹസികമായാണ് മറുകരയെത്തിച്ചത്. അഞ്ചു ദിവസത്തിനുശേഷം ക്യാമ്പില്‍നിന്ന് തിരികെപോയ ഇവര്‍ ജീവനോപാധികള്‍ തിരികെ പിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.