വയനാട്ടിലെ വീടുകളിൽ ശുചീകരണം നടത്തി

പയ്യാവൂർ: വെള്ളപ്പൊക്കത്തിൽ നാശം നേരിട്ട വയനാട്ടിലെ വീടുകളിൽ കെ.സി.വൈ.എം ലിസിഗിരി യൂനിറ്റി​െൻറ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ നടത്തി. ദുരിതമനുഭവിക്കുന്നവർക്ക് വീട്ടുപകരണങ്ങളും മറ്റ് സാധനങ്ങളും നൽകി. ലിസിഗിരി ചെറുപുഷ്പം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുളിക്കൽ, സിസ്റ്റർ ലൂസിയ, സിസ്റ്റർ ആൽഫി, എൽവിൻ കൊല്ലക്കൊമ്പിൽ എന്നിവർ നേതൃത്വം നൽകി. ശ്രീകണ്ഠപുരത്ത് 80 ഓട്ടോറിക്ഷകൾ കാരുണ്യനിധിക്കായി ഓടും ശ്രീകണ്ഠപുരം: ഓട്ടോ തൊഴിലാളി യൂനിയ​െൻറ(സി.ഐ.ടി.യു) നേതൃത്വത്തിൽ 80 ഓട്ടോറിക്ഷകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനായി തിങ്കളാഴ്ച കാരുണ്യയാത്ര നടത്തും. രാവിലെ ഒമ്പതിന് സി.ഐ വി.വി. ലതീഷ് ഫ്ലാഗ് ഓഫ് ചെയ്യും. സംയുക്ത ഓട്ടോ തൊഴിലാളികൾ നേരത്തെ 4700 രൂപ സംഭാവന നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.