കാഞ്ഞങ്ങാട്: ദുരിതകേരളത്തിന് കൈത്താങ്ങായി കേരള ക്ഷേത്ര വാദ്യകല അക്കാദമി ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് ആശ്വാസമേളം ഒരുക്കി. പ്രളയത്തിൽ അകപ്പെട്ടവർക്ക് ഒരു കൈ സഹായിക്കാൻ നാടാകെ പിരിവും വിഭവശേഖരണവും നടന്നുകൊണ്ടിരിക്കെയാണ് താളസദ്യ വിളമ്പി വാദ്യകലാകാരന്മാർ മാതൃകയായത്. പെരുന്നാളിെൻറയും ഒാണത്തിെൻറയും തിരക്കിലമർന്ന നഗരത്തിൽ പൊടുന്നനെ വാദ്യഘോഷമുയർന്നപ്പോൾ ജനങ്ങൾ ആ ഭാഗത്തേക്ക് ഒഴുകുകയായിരുന്നു. 50ലേറെ പേരടങ്ങുന്ന സംഘത്തിെൻറ താളാത്മകമായ വാദനം നഗരത്തിരക്കിലമർന്നവരെ വിസ്മയിപ്പിച്ചു. വാദനം കേെട്ടത്തിയവർ നൽകിയ തുകയും അക്കാദമിയുടെ തുകയും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ചെണ്ട സര്‍വവാദ്യ കലാശാല ട്രസ്റ്റ് ഗുരു കാളവീട് കൃഷ്ണന്‍കുട്ടി മാരാരുടെ സ്മരണാർഥം നല്‍കുന്ന 10,000 രൂപയുടെ ചെക്ക് ക്ഷേത്ര വാദ്യകല അക്കാദമി ജില്ല പ്രസിഡൻറ് മടിയന്‍ രാധാകൃഷ്ണനില്‍നിന്ന് ഏറ്റുവാങ്ങി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ പരിപാടിക്ക് തുടക്കം കുറിച്ചു. ക്ഷേത്ര വാദ്യകല അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി രമേശ് കൊടകര, നീലേശ്വരം നാരായണമാരാർ, വാദ്യകല അക്കാദമി ജില്ല സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആശ്വാസമേളത്തിന് പെരുതടി മുരളീധരമാരാര്‍ നേതൃത്വം നല്‍കി. വാദ്യകല അക്കാദമി സ്വരൂപിച്ച 18,000 രൂപയും 10,000 രൂപയുടെ ചെക്കും ആർ.ഡി.ഒ സി. ബിജുവിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.