ഓൺലൈൻ സേവനകേന്ദ്രങ്ങൾ: തദ്ദേശസ്ഥാപനങ്ങൾ ജാഗ്രതകാട്ടണം

കണ്ണൂർ: അക്ഷയകേന്ദ്രങ്ങൾക്ക് സമാനമായി ജനസേവന കേന്ദ്രങ്ങൾ എന്ന പേരിൽ പ്രവർത്തിക്കുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകുന്നതിൽ ജാഗ്രത പുലർത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം. ഇത്തരം സ്ഥാപനങ്ങൾ അനധികൃതമായി ഇ-ഡിസ്ട്രിക്ട് അപേക്ഷകൾ കൈകാര്യം ചെയ്യുകയും അമിത ഫീസ് ഈടാക്കുകയും മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് സാമ്പത്തികവും അല്ലാതെയുമുള്ള ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്യുന്നെന്ന പരാതിയെ തുടർന്നാണ് നിർദേശം. ഇതുസംബന്ധിച്ച് ഇലക്ട്രോണിക്സ്-വിവര സാങ്കേതിക വിദ്യ വകുപ്പ് ജോയൻറ് സെക്രട്ടറിയാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കത്തയച്ചത്. പൗരന്മാരുടെ രേഖകളുടെ സുരക്ഷിതത്വം, സർട്ടിഫിക്കറ്റുകളുടെ ആധികാരികത, അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ് എന്നിവയെ മുൻനിർത്തി ജനസേവന കേന്ദ്രങ്ങൾ എന്ന പേരിൽ പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത കേന്ദ്രങ്ങൾ നിർത്തലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.