കൗൺസലിങ് പരിശീലനം

കണ്ണൂർ: ജില്ലയിൽ പ്രളയ ദുരന്തത്തിലകപ്പെട്ടവർക്ക് സാമൂഹിക മനഃശാസ്ത്ര പിന്തുണ നൽകുന്നതിന് ബംഗളൂരു നിംഹാൻസി​െൻറ സഹകരണത്തോടെ പരിശീലനം നടത്തി. സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ ജില്ല ശിശു സംരക്ഷണ യൂനിറ്റി​െൻറ നേതൃത്വത്തിലാണ് പരിശീലനം. മന്ത്രി കെ.കെ. ശൈലജ ജില്ലതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെ സംബന്ധിച്ച് നിർദേശങ്ങൾ നൽകി. ജില്ല െപ്രാട്ടക്ഷൻ ഓഫിസർ എം.പി. അബ്്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് സംസാരിച്ചു. നിംഹാൻസ് ഡിസാസ്റ്റർ മാനേജ്മ​െൻറ് വിഭാഗത്തിലെ രാജമണികണ്ഠൻ പരിശീലനത്തിന് നേതൃത്വം നൽകി. സോഷ്യൽ വർക്കർമാർ, കൗൺസലർമാർ, സ്കൂൾ അധ്യാപകർ, ജില്ല െപ്രാട്ടക്ഷൻ യൂനിറ്റിലെ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ നൂറോളം മാനസികാരോഗ്യ വിദഗ്ധർ പങ്കെടുത്തു. പരിശീലനത്തി​െൻറ രണ്ടാം ഘട്ടം വെള്ളിയാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.