സഹായനിധി ശേഖരണം

കൂത്തുപറമ്പ്: പ്രളയബാധിതരെ സഹായിക്കാൻ കൂത്തുപറമ്പ് മേഖലയിൽ വിപുലമായ പ്രവർത്തനങ്ങൾ. കൂത്തുപറമ്പ് ടൗണിലെ 150ഒാളം ഓട്ടോ തൊഴിലാളികൾ തിങ്കളാഴ്ചത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യുവി​െൻറ നേതൃത്വത്തിലാണ് ദുരിതാശ്വാസ നിധി ശേഖരിച്ചത്. സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ.ധനഞ്ജയൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എ.കെ. വിനോദൻ, എൻ.കെ.ശ്രീനിവാസൻ, കെ.രാമചന്ദ്രൻ, കെ.ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. ആയിത്തറ ജനകീയ ബസ് സർവിസി​െൻറ തിങ്കളാഴ്ചത്തെ വരുമാനം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കരുണ്യയാത്ര മുൻ മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് ഷാജി കരിപ്പായി ഉദ്ഘാടനം ചെയ്തു. എം. നന്ദനൻ, കെ.കെ.രാജു, ഇ.കെ.അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി. തലശ്ശേരി-കൊട്ടിയൂർ റൂട്ടിലോടുന്ന സന്നിധാനം ബസ് തിങ്കളാഴ്ച കാരുണ്യ യാത്ര നടത്തി. കൂത്തുപറമ്പ് നിർമലഗിരി കോളജിലെ കായിക താരങ്ങളുടെ നേതൃത്വത്തിൽ ധനശേഖരണം നടത്തി. കായികാധ്യാപകൻ ഷിനിൽ കുര്യാക്കോസ്, കെ.ഇ.രാഗേഷ്, കെ.അശ്വന്ത്, ടി.എം. അഞ്ജിത തുടങ്ങിയവർ നേതൃത്വം നൽകി. മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് കാഡറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ധനശേഖരണം നടത്തി. സി.കെ.മേഘനാഥ്, കെ.കെ.അഭിരാഗ്, അഭിനവ് പി. സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ നിധി ശേഖരിച്ചത്. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് യൂനിറ്റി​െൻറ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിൽ കലക്ഷൻ ബോക്സ് സ്ഥാപിച്ചു. ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ളവയാണ് ബോക്സിലൂടെ ശേഖരിക്കുന്നത്. കെ.സുബിൻ, വിനോദ് മൊകേരി, സി.ഷാനി, പ്രിജേഷ് ബാബു, പി. സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.