തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് എക്സ് എൻ.സി.സി അസോസിയേഷെൻറ (െബ്രക്സ) സൗജന്യ പരിശീലനത്തിലൂടെ 27 യുവാക്കൾക്കുകൂടി ഇന്ത്യൻ ആർമിയിൽ പ്രവേശനം ലഭിച്ചു. കഴിഞ്ഞമാസം ജൂലൈ 29ന് കോഴിക്കോട് വെസ്റ്റ് ഹില്ലിൽ നടന്ന ഇന്ത്യൻ ആർമിയുടെ എഴുത്തുപരീക്ഷയിൽ വിജയിച്ച ഇരുനൂറോളം പേരിൽ 27 പേർ െബ്രക്സയുടെ സൗജന്യ പരിശീലനത്തിൽ പങ്കെടുത്തവരായിരുന്നു. ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്തിരുന്ന റിക്രൂട്ട്മെൻറ് റാലിയിൽ കായികക്ഷമതാ പരീക്ഷയിലും പിന്നീട് മെഡിക്കൽ ടെസ്റ്റിലും വിജയിച്ചവർക്കായി നടത്തുന്ന എഴുത്തുപരീക്ഷയിലാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജനറൽ ഡ്യൂട്ടി, നഴ്സിങ് അസിസ്റ്റൻറ്, ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. ക്ലർക്ക് തസ്തികയിൽ പരീക്ഷയെഴുതിയവരുടെ ഫലം വരാനുണ്ട്. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ നിയുക്ത പട്ടാളക്കാർക്ക് സ്വീകരണമൊരുക്കി. െബ്രക്സ പ്രസിഡൻറ് കേണൽ ബി.കെ. നായർ അധ്യക്ഷത വഹിച്ചു. െലഫ്. കേണൽ എ.കെ. ശശിധരൻ, ബ്രെക്സ സെക്രട്ടറി മേജർ പി. ഗോവിന്ദൻ, വൈസ് പ്രസിഡൻറ് കെ.വി. ഗോകുൽദാസ്, ജോ. സെക്രട്ടറിമാരായ പി.വി. സുനിൽകുമാർ, കെ.സി. സൂരജ്, മെംബർമാരായ യു.പി. പ്രമോദ്, റാഫി നാലുപുരക്കൽ, പരിശീലകരായ സുബേദാർ എ.കെ. ശ്രീനിവാസൻ, ബി. സിറാജുദ്ദീൻ, ഒാണററി ക്യാപ്റ്റൻ പി.കെ. അനിൽകുമാർ, പി.കെ. ജയശങ്കർ, ടി.എം. വിനോദ്, മാധവൻ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും യോഗത്തിൽ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.