ബോണസ്​ തർക്കം ഒത്തുതീർന്നു

കണ്ണൂർ: പാപ്പിനിശ്ശേരി ബലിയപട്ടം ടൈൽ വർക്സ് തൊഴിലാളികളുടെ 2017-18 വർഷത്തെ ബോണസ് തർക്കം ഒത്തുതീർന്നു. ജില്ല ലേബർ ഓഫിസർ ടി.വി. സുരേന്ദ്ര​െൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വ്യവസ്ഥയനുസരിച്ച് 2017-18 വർഷത്തേക്ക് 8.33 ശതമാനം ബോണസ് നൽകുന്നതിന് ധാരണയായി. ബോണസിന് പുറമെ തൊഴിലാളികൾക്ക് 5.67 ശതമാനം എക്സ്േഗ്രഷ്യയും നൽകും. മാനേജ്മ​െൻറിനെ പ്രതിനിധാനംചെയ്ത് മാനേജിങ് ഡയറക്ടർ സുഷീൽ ആറോണും യൂനിയനുകളെ പ്രതിനിധാനംചെയ്ത് യു. രവീന്ദ്രൻ, മൗവ്വനാൽ നാരായണൻ, താവം ബാലകൃഷ്ണൻ, വി.വി. ശശീന്ദ്രൻ, സി. വിനോദ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.