കണ്ണൂർ: കണ്ണഞ്ചിപ്പിക്കുന്ന മാലകൾ, തരംഗമായി മാറിയ ജിമിക്കി കമ്മലുകൾ, ഹൈദരാബാദ് വളകൾ തുടങ്ങി നിരവധി ആഭരണശേഖരവുമായി കൈരളി ഒാണം-ബക്രീദ് മേള. സബ്ജയിൽ റോഡിലെ കണ്ണൂർ കൈരളി ഷോറൂമിലാണ് മേള ഒരുക്കിയിരിക്കുന്നത്. കരകൗശല വികസന കോർപറേഷെൻറ വസ്ത്ര ആഭരണമേളയിൽ മധുരൈ ചുങ്കിടി സാരി, കലൈെങ്കാരി ഡിസൈൻ എന്നിങ്ങനെ വൈവിധ്യമാർന്ന വസ്ത്രശേഖരവുമുണ്ട്. കേരളസംസ്കാരത്തോട് ചേർന്നുനിൽക്കുന്ന വള്ളങ്ങൾ, ആറന്മുള കണ്ണാടി, ആന വിളക്കുകൾ, ആഭരണപ്പെട്ടികൾ എന്നിവയും മേളക്ക് ഭംഗി കൂട്ടുന്നു. 70 രൂപ മുതൽ തുടങ്ങുന്ന സാധനങ്ങൾക്ക് 10 ശതമാനം ഇളവോടുകൂടിയാണ് വിൽപന. 36 വർഷമായി നടക്കുന്ന മേളയിൽ ഇതാദ്യമായാണ് കച്ചവടം മന്ദഗതിയിലായത്. കാലവർഷക്കെടുതി കച്ചവടത്തെ ബാധിച്ചെന്നും രണ്ടു ദിവസമായി തെളിയുന്ന കാലാവസ്ഥ പ്രതീക്ഷ നൽകുന്നുണ്ടെന്നും ജീവനക്കാർ പറയുന്നു. ആഗസ്റ്റ് 24ന് മേള സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.