കേരളത്തിലേക്ക് മംഗളൂരുവിൽനിന്ന് 1.20 ലക്ഷം ലിറ്റർ 'തൃപ്തി' പാൽ

മംഗളൂരു: കേരളത്തിലെ പ്രളയ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ദക്ഷിണ കന്നട ക്ഷീരോൽപാദക സഹകരണ സംഘം(ഡി.കെ.എം.യു.എൽ)1.20 ലക്ഷം ലിറ്റർ പാൽ അയക്കും. വെള്ളിയാഴ്ച 20,000 ലിറ്റർ, ശനിയാഴ്ച 17,000 ലിറ്റർ, ഞായറാഴ്ച 16,000 ലിറ്റർ എന്നിങ്ങനെ അയച്ചു. തിങ്കളാഴ്ചയും അടുത്ത ദിവസങ്ങളിലും അയക്കും. കോസ്റ്റ് ഗാർഡ് കപ്പൽ മാർഗമാണ് പാൽ കൊണ്ടുപോവുന്നതെന്ന് സംഘം മാനജിങ് ഡയറക്ടർ ബി.വി.സത്യനാരായണ പറഞ്ഞു. തിളപ്പിക്കാതെ ഉപയോഗിക്കാവുന്ന പാലാണ് 'തൃപ്തി'. നാഷനൽ െഡയറി െഡവലപ്മ​െൻറ് ബോർഡ്(എൻ.ഡി.ഡി.ബി) പാലി​െൻറ വില സംഘത്തിന് നൽകും. ഉദാരവില മാത്രമാണ് സംഘം ഈടാക്കുന്നതെന്ന് എം.ഡി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.