സാന്ത്വനവുമായി ജമാഅത്തെ ഇസ്​ലാമി

കേളകം: കൊട്ടിയൂരിലെ പ്രളയബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും ജമാഅത്തെ ഇസ്ലാമി ജില്ല നേതാക്കൾ സന്ദർശനം നടത്തി. പുനരധിവാസ പ്രവർത്തനങ്ങൾ ഇരിട്ടി െഡപ്യൂട്ടി തഹസിൽദാർ എ.വി. പത്മാവതി, കൊട്ടിയൂർ വില്ലേജ് ഓഫിസർ ജോമോൻ, സ്പെഷൽ വില്ലേജ് ഓഫിസർ പി.എം. ഷാജി തുടങ്ങിയവരുമായി ചർച്ച നടത്തിയ സംഘം മന്ദംചേരി ദുരിതാശ്വാസ ക്യാമ്പിൽ അത്യാവശ്യ മരുന്നുകൾ എത്തിച്ച് നൽകി. ദുരിതബാധിതർക്ക് പുനരധിവാസത്തിനായുള്ള സഹായം സംഘം വാഗ്ദാനം നൽകി. വീടുകൾ പൂർണമായി നശിച്ചവർക്ക് പകരം വീട് ആകും വരെ താൽക്കാലിക സംവിധാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. കൂടാതെ വീടുകളിലേക്ക് മടങ്ങുന്നവർക്ക് വീടുകളിലെ തടസ്സങ്ങൾ പരിഹരിക്കാൻ സേവന സന്നദ്ധ പ്രവർത്തനം നടത്തും. ജമാഅത്തെ ഇസ്ലാമി സേവന വിഭാഗം ജില്ല ചെയർമാൻ ടി.കെ.മുഹമ്മദലി, ജില്ല സമിതി അംഗം കെ.പി. അസീസ്, യു.എ.ഇ കണ്ണൂർ അസോസിയേഷൻ ഭാരവാഹി കെ.കെ.പി. മുസ്തഫ, ഡോ. ഷബീർ, മൂസ തുടങ്ങിയവരാണ് സന്ദർശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.