ദു​രിതാശ്വാസ നിധിയിലേക്ക്​ ലൈബ്രറി കൗൺസിൽ ഒരു കോടി പിരിക്കുന്നു

കണ്ണൂർ: പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള നടപടികൾ ജില്ലയിൽ അതിവേഗം മുന്നേറുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ ലൈബ്രറികളിൽ നിന്ന് ലൈബ്രറി കൗൺസിൽ ഒരു കോടി രൂപയാണ് പിരിച്ചുനൽകുന്നത്. തുക സ്വരൂപിക്കുന്നതിന് എല്ലാ ലൈബ്രറികൾക്കും നിർദേശം നൽകി. ഒാണാഘോഷം ചെറിയ തോതിലാക്കി ഇതിനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനാണ് നിർദേശം നൽകിയിട്ടുള്ളത്. തിങ്കളാഴ്ച ഫണ്ട് ശേഖരണത്തി​െൻറ ഉദ്ഘാടനം വെള്ളൂർ ജവാഹർ ലൈബ്രറി ഒരു ലക്ഷം രൂപ നൽകി നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.