കണ്ണൂർ: മഴയൊഴിഞ്ഞ് ദുരിതമകലുന്നതോടെ കെുടതികളിൽെപട്ടവരുടെ പുനരധിവാസമാണ് ഇനി അധികൃതരുെട ലക്ഷ്യം. ഇതിനായി പണം തേടുകയാണിവർ. ജില്ല കലക്ടർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നൽകുമെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചതോടെ നിരവധി സർക്കാർ ഉദ്യോഗസ്ഥരാണ് പദ്ധതിക്ക് പിന്തുണയുമായെത്തുന്നത്. നിരവധി ഉന്നത ഉദ്യോഗസ്ഥരും കലക്ടർക്കൊപ്പം ഒരു മാസത്തെ ശമ്പളം നൽകാൻ സമ്മതപത്രം ഒപ്പിട്ടു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാരും പിന്തുണയർപ്പിച്ചെത്തിയത്. റവന്യൂ വകുപ്പിലെ 175 പേരിൽ 40ഒാളം പേർ സ്വമേധയാ മുന്നോട്ടു വന്നുകഴിഞ്ഞു. ഇത് ശുഭസൂചകമാണെന്ന് അധികൃതർ പറയുന്നു. ഇൗ മുന്നേറ്റം ജില്ലയിലെ മറ്റുള്ളവരും ഏറ്റെടുത്താൽ 100 കോടി രൂപയെങ്കിലും കണ്ണൂരിന് മാത്രം നൽകാനാവുെമന്ന പ്രതീക്ഷയിലാണ് അധികൃതർ. എന്നാൽ, അഞ്ചു ദിവസത്തെ ശമ്പളം നൽകാൻ ജില്ല പൊലീസ് മേധാവി നിർബന്ധിച്ചത് പൊലീസ് സേനയിൽ അമർഷത്തിനു കാരണമായിട്ടുണ്ട്. ഉത്സവബത്തയും രണ്ടു ദിവസത്തെ ശമ്പളവും ദുരിതാശ്വാസത്തിനു നൽകിയശേഷം പിന്നെയും നൽകുന്നതിന് നിർവാഹമില്ലെന്നാണ് ചിലരുടെ വാദം. ആഘോഷങ്ങൾ ഒഴിവാക്കിയാലും മറ്റു ചെലവുകളും വായ്പ തിരിച്ചടവുമൊക്കെ തങ്ങൾക്കുണ്ടെന്നാണ് ഒരു കൂട്ടർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.