സ്വർണവള നൽകി നവവധുവി​െൻറ കൈത്താങ്ങ്

പാപ്പിനിശ്ശേരി: നാടെങ്ങും പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിന് കൈമെയ് മറന്ന് ജനങ്ങൾ ഇറങ്ങിയപ്പോൾ കൈസഹായവുമായി നവവധു. ഞായറാഴ്ച പാപ്പിനിശ്ശേരി കരിക്കൻകുളത്തിന് സമീപത്തെ വീട്ടിൽ വിവാഹിതയായ ഷിജിനയാണ് വിവാഹപ്പന്തലിൽ വെച്ചുതന്നെ സ്വർണവള ഊരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കരിക്കൻകുളത്തെ പി. ഇന്ദിരയുടെയും കെ. കണ്ണ​െൻറയും മകളാണ് ഷിജിന. തളിപ്പറമ്പ് കുപ്പം മുതുകുടയിലെ ഗൾഫിൽ ജോലിചെയ്യുന്ന സന്ദീപാണ് വരൻ. മിന്നു ചാർത്തിയ സഖിയുടെ സത്പ്രവൃത്തിക്ക് എല്ലാ പിന്തുണയും നവവരനും നൽകി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ വള ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് മെംബർ പി.പി. ഷാജിർ, വി.വി. പവിത്രൻ, കണ്ണൂർ യൂനിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെംബർ പി. രാജീവൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കരസേന ജവാൻ പി. ഷിജുവി​െൻറ സഹോദരിയാണ് ഷിജിന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.