ചെറുകുന്ന്: പ്രളയക്കെടുതിയിൽ അകപ്പെട്ട സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ ചെറുകുന്ന് ഗവ. ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂൾ സ്റ്റാഫും പി.ടി.എയും സഹായവുമായി മുന്നോട്ടുവന്നു. സമാഹരിച്ച തുകയും ധാന്യങ്ങളും വസ്ത്രങ്ങളും കൂടാതെ കുട്ടികൾക്ക് ഓണത്തിന് വിതരണം ചെയ്യാനുള്ള അരിയും ദുരിതബാധിതർക്കായി കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ ഏറ്റുവാങ്ങി. എം. ഗണേശൻ അധ്യക്ഷത വഹിച്ചു. കെ.വി. പ്രവീൺ കുമാർ, പി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.