മാഹി: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി പള്ളൂരിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ. അഞ്ചുലക്ഷത്തിലേറെ രൂപ വിലവരുന്ന അവശ്യവസ്തുക്കൾ ലോറിയിലാക്കി പനമരത്തെ ദുരിതാശ്വാസ കേന്ദ്രത്തിലെത്തിച്ചു. ഡി.വൈ.എഫ്.ഐ പള്ളൂർ മേഖല കമ്മിറ്റിയാണ് സാധനങ്ങൾ സമാഹരിച്ചത്. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. എം.എം. അഭിഷേക്, കെ.കെ. രോഷിത്ത്, റാഷിദ രാജേഷ്, കെ.പി. പ്രിയേഷ്, സനോഷ് ഈസ്റ്റ് പള്ളൂർ, സന്ദീപ് വടക്കയിൽ, ഷെറിൻ ചെമ്പ്ര, ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.