തലശ്ശേരി: എരഞ്ഞോളി പാലം ഉയരംകൂട്ടി ഉടൻ പുതുക്കിപ്പണിയണമെന്ന് എൽ.െഎ.സി ഏജൻറ്സ് ഒാർഗനൈസേഷൻ തലശ്ശേരി ബ്രാഞ്ച് (രണ്ട്) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. തലശ്ശേരി-വളവുപാറ റോഡിൽ സ്ഥിതിചെയ്യുന്ന എരഞ്ഞോളി പാലത്തിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. റോഡ് തകർച്ചക്ക് പുറമെ പാലത്തിെൻറ ബലക്ഷയവും ഗതാഗതത്തെ ബാധിക്കുന്നു. ഒാർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. െമംബർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് സീനിയർ ബ്രാഞ്ച് മാനേജർ എൻ.പി. സഹദേവൻ ഉപഹാരം നൽകി. ഏജൻറുമാർക്കുള്ള ക്ഷേമനിധി ഉദ്ഘാടനം സൗത്ത് സോൺ ജനറൽ സെക്രട്ടറി പി.എൻ. സുധാകരൻ നിർവഹിച്ചു. സി.െഎ.ടി.യു ജില്ല സെക്രട്ടറി ടി.പി. ശ്രീധരൻ, ഒാർഗനൈേസഷൻ കേന്ദ്രകമ്മിറ്റി അംഗം എ.പി. സാവിത്രി, കെ.പി. സുനിൽ കുമാർ, ഇ. ജയപ്രകാശ്, കെ.യു. സുനീത്, വി. രമേശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അനിൽ ഹെൻട്രി ജോസഫ് (പ്രസി.), കെ.സി. ചന്ദ്രൻ, പി.കെ. ശ്രീലിന, ടി. പ്രസന്നൻ (വൈ. പ്രസി.), കെ. പവിത്രൻ (സെക്ര.), ടി. സുധീഷ്, വി.സി. രാേജഷ് (ജോ. സെക്ര.), കെ. മഹേന്ദ്രൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.