ആർ.ടി ഒാഫിസിൽ പശുവിന്​ സുഖപ്രസവം

കണ്ണൂർ: ജില്ല റോഡ് ട്രാൻസ്പോർട്ട് ഓഫിസ് വരാന്തയിൽ പശുവിന് സുഖപ്രസവം. എരുമക്കാടിലെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് ആർ.ടി ഓഫിസ് കോമ്പൗണ്ട് പ്രസവമുറിയാക്കിയത്. രാവിലെ പരിശീലന ക്ലാസിനെത്തിയ ജീവനക്കാരാണ് സംഭവം കണ്ടത്. കിടാവിനെ ഉടമ കൊണ്ടുപോയതറിയാതെ തള്ളപ്പശു അവിടെത്തന്നെ നിൽക്കുകയായിരുന്നു. കുഞ്ഞിനെ കാണാതെ പരിഭ്രാന്തിയിലായ പശു ഓഫിസിലെ ബെഞ്ചുകളും ടേബിളുകളും തട്ടി താഴെയിട്ടു. പൊലീസ് ഇടപെട്ട് പശുവിനെ നീക്കാൻ കിടാവിനെ കൊണ്ടുവരാൻ ഉടമയോട് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് ഓഫിസ് പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. ഒടുവിൽ ഉടമയോടൊപ്പം ബൈക്കിലെത്തിയ കിടാവിനെ കണ്ടതോടെ പശു പുറത്തേക്ക് കടന്നു. പതിവു കാഴ്ച... ആർ.ടി ഓഫിസ് പരിസരവും നഗരത്തിലും പശുക്കളുടെയും നായ്ക്കളുടെയും സ്ഥിര വിഹാരകേന്ദ്രമാണെന്ന് ഓട്ടോൈഡ്രവർ ജലാൽ പറയുന്നു. രാത്രിയായാൽ ഇത്തരം സംഭവങ്ങൾ പതിവു കാഴ്ചയാണെന്നും കൃത്യമായ നിയന്ത്രണങ്ങളില്ലാത്തതാണ് ഇതിന് കാരണമെന്ന് ജീവനക്കാരും പറയുന്നു. പ്രധാനകവാടം, ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച്, ലേബർ ഓഫിസ് എന്നീ കവാടങ്ങളിലൂടെയാണ് ആർ.ടി.ഒ ഓഫിസിലേക്ക് പ്രവേശനം. ശ്രദ്ധിക്കാൻ കൃത്യമായ ജീവനക്കാരുണ്ടെങ്കിലും കാര്യമായ പ്രവർത്തനം നടക്കുന്നില്ല. കന്നുകാലികളെ നഗരത്തിൽ അഴിച്ചുവിടുന്നവർക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതൊന്നും പ്രവർത്തനപദത്തിലെത്താത്തതാണ് ഇത്തരം സംഭവങ്ങൾക്കിടയാക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പടം സന്ദീപ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.