ജീവനക്കാരോടും അധ്യാപകരോടും കലക്ടറുടെ അഭ്യർഥന കേരളത്തെ പുനർനിർമിക്കാൻ ഒരു മാസത്തെ സേവനം; മാതൃകയായി കലക്​ടറും മുതിർന്ന ഉദ്യോഗസ്​ഥരും

കണ്ണൂർ: 'എ​െൻറ ഒരു മാസം കേരളത്തിന്' എന്ന സന്ദേശവുമായി ജീവനക്കാരും അധ്യാപകരും ദുരിതാശ്വാസ പ്രവർത്തനത്തിൽ സഹകരിക്കാൻ ആഹ്വാനം. കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ ജീവനക്കാർ, അധ്യാപകർ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരോട് ഒരുമാസത്തെ വേതനം പ്രളയദുരിതത്തെ മറികടക്കുന്നതിന് നൽകണമെന്ന് കലക്ടർ മിർ മുഹമ്മദലി അഭ്യർഥിച്ചു. കലക്ടറും മുതിർന്ന ഉദ്യോഗസ്ഥരും ഇൗ മാസത്തെ വേതനം വേണ്ടെന്നുവെക്കുന്നതിനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടു. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെ സംഘടനാ നേതാക്കളുടെയും പ്രത്യേക യോഗം വിളിച്ചാണ് കലക്ടർ സഹായാഭ്യർഥന നടത്തിയത്. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം, ഫോറസ്റ്റ് കൺസർവേറ്റർ സുനിൽ പാമിഡി, സബ് കലക്ടർ എസ്. ചന്ദ്രശേഖർ, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, അസി. കലക്ടർ അർജുൻ പാണ്ഡ്യൻ, ഡെപ്യൂട്ടി കലക്ടർമാരായ സി.എം. ഗോപിനാഥൻ, കെ.കെ. അനിൽകുമാർ, എൻ.കെ. അബ്രഹാം, ഫിനാൻസ് ഓഫിസർ കെ.പി. മനോജൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ മറിയം ജേക്കബ്, എൽ.എസ്.ജി.ഡി എക്സിക്യൂട്ടിവ് എൻജിനീയർ കെ.എൻ. ബിനോയ്, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ രമേശൻ കൊയിലോടൻ, സീനിയർ പോർട്ട് കൺസർവേറ്റർ എം. സുധീർ കുമാർ, എൻ.എച്ച്.എം ജില്ല പ്രോജക്ട് മാനേജർ ഡോ. കെ.വി. ലതീഷ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. രാജീവൻ, ജില്ല ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എ.ടി. സുരേഷ്, ഡോ. ഇ. രാഘവൻ, ഡോ. ജ്യോതി വിനയൻ തുടങ്ങിയവർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി. കലക്ടറുടെ അഭ്യർഥന മാനിച്ച് സംഘടനാതല യോഗങ്ങളിൽ ചർച്ചചെയ്ത് നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ, അധ്യാപകർ എന്നിവരുടെ സംഘടനകളുടെ ജില്ല ഭാരവാഹികളുടെ യോഗം അറിയിച്ചു. എൻ.ജി.ഒ യൂനിയൻ, എൻ.ജി.ഒ അസോസിയേഷൻ, ജോ. കൗൺസിൽ, കെ.ജി.ഒ.യു, കെ.ജി.ഒ.എ, കേരള എൻ.ജി.ഒ സംഘ്, കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ, കെ.ജി.എ.എം.ഒ.എഫ്, കെ.ജി.ഡി.എ, കെ.പി.എസ്.ടി.എ, കെ.ജി.എൻ.എ, കെ.എം.സി.എസ്.യു, കെ.യു.ഇ.യു, എ.കെ.പി.സി.ടി.എ, കെ.പി.ടി.എ, കെ.എ.ടി.എസ്.എ, കെ.ആർ.ഡി.എസ്.എ, കെ.എസ്.ജി.എ.എം.ഒ.എ, കെ.ജി.എ.എം.ഒ.എഫ്, എ.കെ.ജി.സി.ടി, കെ.എസ്.ടി.എ, എച്ച്.എസ്.എസ്.ടി.എ, കെ.പി.ഇ.ഒ, കെ.വി.എസ്.യു, കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റാഫ് അസോസിയഷേൻ, കെ.ജി.ഒ.എഫ്, സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ, എൻ.ജി.എ(എസ്), കെ.പി.എസ്.സി.എൻ, എ.കെ.പി.സി.ടി.എ, സർവേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ തുടങ്ങിയ സർവിസ് സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.