ഉരുൾപൊട്ടലി​െൻറ നടുക്കം മാറാതെ ജോസഫും അന്നക്കുട്ടിയും

കണ്ണൂർ: മലയും മരങ്ങളും പൊട്ടിയൊലിച്ചുവരുന്നത് കൺമുന്നിൽ കണ്ടതി​െൻറ നടുക്കത്തിലാണ് ജോസഫും ഭാര്യ അന്നക്കുട്ടിയും. കഴിഞ്ഞദിവസം ഉരുൾപൊട്ടലുണ്ടായ ബാവലിപ്പുഴക്കരികിൽ അമ്പായത്തോടാണ് ജോസഫും ഭാര്യ അന്നക്കുട്ടിയും താമസിക്കുന്നത്. രാവിലെ പത്തരമണിയോടെയാണ് ആദ്യം ഉരുൾപൊട്ടിയത്. 11 മണിയോടെയുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിൽ വന്മരങ്ങളും മലയും മലവെള്ളത്തോടൊപ്പം കുത്തിയൊലിക്കുകയായിരുന്നു. ഭയപ്പാടിലായ ജോസഫ് ഭാര്യ അന്നക്കുട്ടിയെയും കൂട്ടി തൊട്ടടുത്ത പള്ളിക്കരികിലേക്ക് ഒാടുകയായിരുന്നു. അമ്പതുവർഷം മുമ്പാണ് ജോസഫ് പാലായിൽനിന്ന് കൊട്ടിയൂരിലെത്തുന്നത്. കഴിഞ്ഞ 32 വർഷമായി ഭാര്യ അന്നക്കുട്ടിയോടൊപ്പം അമ്പായത്തോട് സ്കൂളിന് സമീപത്താണ് താമസം. വീടിനോട് ചേർന്നുള്ള ഒറ്റമുറി കടയിലെ വരുമാനം മാത്രമാണ് ഇൗ കുടുംബത്തി​െൻറ ആശ്രയം. രണ്ട് പെൺമക്കളെയും കല്യാണം കഴിച്ചയച്ചതോടെ 71കാരനായ ജോസഫും ഭാര്യ അന്നക്കുട്ടിയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. 1981ലാണ് ഇതിനുമുമ്പ് അമ്പായത്തോട് ഉരുൾപൊട്ടലുണ്ടായതെന്ന് ജോസഫ് പറഞ്ഞു. അന്ന് ജോസഫി​െൻറ വീടിന് സമീപത്തുനിന്ന് 600 മീറ്റർ അകലെയാണ് ഉരുൾപൊട്ടിയത്. എന്നാൽ, കഴിഞ്ഞദിവസം വീടിന് തൊട്ടടുത്ത മല പൊട്ടിയൊലിച്ചതി​െൻറ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടിെല്ലന്നാണ് ജോസഫ് പറയുന്നത്. വരും ദിവസങ്ങളിലും എന്തു സമാധാനത്തോടെയാണ് ഞങ്ങൾ വീട്ടിൽ കിടന്നുറങ്ങുകയെന്ന ആശങ്കയും ജോസഫിനും അന്നമ്മക്കുമുണ്ട്. sp02 അമ്പായത്തോട് സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ ഉരുൾപൊട്ടലി​െൻറ നടുക്കം വിശദീകരിക്കുന്ന ജോസഫ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.