കണ്ണൂർ: ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന മാഞ്ചോട് പാലം തകർന്നതോടെ ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. ശക്തമായ ഉരുൾപൊട്ടലിനെ തുടർന്ന് കുത്തിയൊഴുകിയ മലവെള്ളപ്പാച്ചിലിലാണ് മാഞ്ചോട് പാലം തകർന്നടിഞ്ഞത്. പാലത്തിന് സമീപത്തെ സജയെൻറ വീട് മലവെള്ളപ്പാച്ചിലിൽ പൂർണമായും തകർന്നിരുന്നു. വീണ്ടും ഉരുൾപൊട്ടലുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇവിടെയുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മലഞ്ചരിവിൽനിന്നുള്ള കുത്തൊഴുക്കും മഴയും കുറഞ്ഞതോടെ നാട്ടുകാർ അൽപം ആശ്വാസത്തിലാണ്. പാലം തകർന്ന വിവരമറിഞ്ഞ് കണ്ണൂർ ഡി.എസ്.എസി------------------------------ സെൻററിൽ നിന്നുള്ള സൈനികരെത്തി തെങ്ങും മുളയും ഉപയോഗിച്ച് താൽക്കാലിക നടപ്പാലം പണിതത് നാട്ടുകാർക്ക് ആശ്വാസമായി. പടം sp4 മലവെള്ളപ്പാച്ചിലിൽ തകർന്ന മാഞ്ചോട് പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.