രക്ഷാപ്രവർത്തനത്തിനിടെ തോണി അപകടം: തലശ്ശേരിക്കാരായ രണ്ടുേപർക്ക് പരിക്കേറ്റു

തലശ്ശേരി: തലശ്ശേരിയിൽനിന്ന് തൃശൂർ ജില്ലയിലെ ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ സംഘത്തിലെ മത്സ്യത്തൊഴിലാളികളായ രണ്ടുപേര്‍ക്ക് തോണി അപകടത്തില്‍ പരിക്കേറ്റു. തലശ്ശേരി ഗോപാലപ്പേട്ടയിലെ പുതിയപുരയില്‍ റിയാസ് (37), തലായിയിലെ ചേപ്പൻറവിട ദിലീഷ് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 16നാണ് ഒമ്പതുപേരടങ്ങുന്ന സംഘം ഫൈബര്‍ തോണിയുമായി ചാലക്കുടിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോയത്. സ്ഥലത്തെത്തിയ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തിവരുകയായിരുന്നു. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനാണ് ഫൈബര്‍ തോണിയില്‍ റിയാസും ദിലീഷും എത്തിയത്. ഇവിടെ കുടുങ്ങിയ പകുതിയോളം പേരെ ഇരുവരും ചേര്‍ന്ന് സുരക്ഷാകേന്ദ്രത്തില്‍ എത്തിച്ചു. വീണ്ടും രക്ഷാപ്രവര്‍ത്തനം നടത്തുന്ന തിനിടയില്‍ ഇവര്‍ സഞ്ചരിച്ച തോണി കെട്ടിടത്തി​െൻറ ചുവരില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ശനിയാഴ്ച രാവിലെ തലശ്ശേരിയിൽ തിരിച്ചെത്തി ആശുപത്രിയിൽ ചികിത്സതേടി. അപകടത്തില്‍ തോണി ഭാഗികമായി തകര്‍ന്നു. രണ്ടരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. നേരേത്ത ദേശീയ സുരക്ഷാക്യാമ്പില്‍ പരിശീലനം നേടിയവരായിരുന്നു റിയാസും ദിലീഷും. പ്രളയത്തിൽ മുങ്ങിയ ചാലക്കുടിയിലെ നൂറുകണക്കിന് ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി ഇവര്‍ പറഞ്ഞു. തീരദേശ പൊലീസി​െൻറ നിർദേശമനുസരിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് റിയാസും ദിലീഷുമുൾപ്പെടെയുള്ള സംഘം പുറപ്പെട്ടത്. പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് എം.എല്‍.എ എ.എൻ. ഷംസീര്‍ അറിയിച്ചു. തലശ്ശേരി തഹസില്‍ദാര്‍ ടി.വി. രഞ്ജിത്ത്, തിരുവങ്ങാട് വില്ലേജ് ഓഫിസര്‍ ആര്‍.കെ. രാജേഷ്, തീരദേശ പൊലീസ് എസ്.ഐ വ്രജനാഥ്, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.