വിവാഹവേദിയിൽ ദുരിതാശ്വാസ ഫണ്ട് കൈമാറി

പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ വിവാഹ വേദിയിൽെവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. പുല്ലൂക്കരയിലെ പുതിയ വീട്ടിൽ ഫർഹാനെയ വിവാഹം കഴിക്കുന്ന ഇടയിൽ പീടികയിലെ നിദാൽ ആണ് തുക പൗരപ്രമുഖൻ എൻ.പി. മുനീറിന് കൈമാറിയത്. നെല്ലൂർ ലത്തീഫ് ഹാജി, വി.പി. മമ്മദ് ഹാജി, പി.ഇബ്രാഹിം ഹാജി, ഒതയോത്ത് യൂസഫ് ഹാജി, നൗഫൽ, റമീസ് എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതി​െൻറ ഭാഗമായി സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന ഫണ്ട് ശേഖരണത്തിന് മേനപ്രം ലോക്കലിൽ തുടക്കമായി. ഫണ്ട് സമാഹരണത്തി​െൻറ തുടക്കം താഴെക്കണ്ടി എസ്.എൽ നിവാസിൽ നടന്നു. കെ. സുധീഷ്കുമാറിനുവേണ്ടി മാതാവ് ലീലയും സഹോദരൻ സുജേഷ് കുമാറും 10,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വി. ഉദയൻ മാസ്റ്റർ തുക ഏറ്റുവാങ്ങി. സി.സി. നിഷാനന്ദ്, കെ. സജീവൻ, പി.സി. വിശാന്ത്, ടി.കെ. വിനോദ് എന്നിവർ സംസാരിച്ചു. സി.പി.എം മേനപ്രം ലോക്കൽ കമ്മിറ്റിയംഗമായ വി.എ. മുകുന്ദൻ, ബംഗളൂരുവിലെ ബേക്കറി ഉടമ മാതൃനിലയം എം.കെ. കരുണൻ എന്നിവർ ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ കൈമാറി. കാഞ്ഞിരത്തിൻകീഴ് ശ്രീനാരായണ മഠം ഹാളിൽെവച്ച് കെ.പി.വിജയൻ തുക ഏറ്റുവാങ്ങി. വി. ഉദയൻ മാസ്റ്റർ, കെ.പി. ഷമീമ, കെ.ടി.കെ. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.