ദുരിതാശ്വാസ നിധി: കലക്ടറേറ്റിൽ ഇതുവരെ ലഭിച്ചത് 1.3 കോടി ഇന്നലെ അവശ്യസാധനങ്ങളുമായി പോയത് 6 ട്രക്കുകൾ തൃശൂരിലേക്ക് 2000 കിറ്റുകൾ

കണ്ണൂർ: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ ഒഴുക്ക് തുടരുന്നു. ചെറുതും വലുതുമായ സംഖ്യകളുമായി നിരവധി പേരാണ് ഓരോ ദിവസവും കലക്ടറേറ്റിലെത്തുന്നത്. ഇതുവരെ 1,34,93,560 രൂപ ഇവിടെ സമാഹരിച്ചുകഴിഞ്ഞു. പണമായും ചെക്കായുമാണ് ആളുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൈയയഞ്ഞ് നൽകുന്നത്. പണമായി 23,87,505 രൂപയും ചെക്കായി 1,11,06,055 രൂപയും ലഭിച്ചതായി എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് അറിയിച്ചു. കെ.കെ. ബിൽഡേഴ്സ് (25 ലക്ഷം), ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി (20 ലക്ഷം), കണ്ണൂർ ജില്ല പോസ്റ്റൽ ടെലികോം ആൻഡ് ബി.എസ്.എൻ.എൽ എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി (15 ലക്ഷം), കണ്ണൂർ ജില്ല പഞ്ചായത്ത് (10 ലക്ഷം), അബ്്ദുൽ ഹകീം പി-സുൽഖ ഷിപ്പ്യാഡ്(10 ലക്ഷം), ജേക്കബ് ആൻഡ് ജോർജ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് (10 ലക്ഷം), ക്വാറി അസോസിയേഷൻ ജില്ല കമ്മിറ്റി (10 ലക്ഷം), പള്ളിക്കുന്ന് കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് (നാലു ലക്ഷം) എന്നിവർക്കു പുറമെ വിവിധ വ്യക്തികളും സംഘടനകളും സംഭാവനകൾ നൽകി. ഇതിനു പുറമെ, ഭക്ഷ്യധാന്യങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, പായകൾ, ഫർണിച്ചർ തുടങ്ങി ടൺ കണക്കിന് സാധനങ്ങളാണ് ദുരിതത്തിലകപ്പെട്ടവർക്ക് ആശ്വാസമേകാനായി കലക്ടറേറ്റിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഡെപ്യൂട്ടി കലക്ടർ സി.എം. ഗോപിനാഥ​െൻറ നേതൃത്വത്തിൽ ജീവനക്കാർ തന്നെയാണ് രാപ്പകൽ ഭേദമില്ലാതെ വാഹനങ്ങളിലെത്തുന്ന സഹായ സാധനങ്ങൾ ഇറക്കുന്നതും തരംതിരിച്ച ശേഷം ട്രക്കുകളിൽ കയറ്റുന്നതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.