കണ്ണൂർ: മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 12 ആയി. നേരത്തേയുണ്ടായിരുന്ന ചില ക്യാമ്പുകൾ ആളുകൾ വീടുകളിലേക്ക് തിരിച്ചുപോയതിനെ തുടർന്ന് ഒഴിവാക്കി. നിലവിൽ ഇരിട്ടി താലൂക്കിൽ ഒമ്പതും തളിപ്പറമ്പ്, തലശ്ശേരി, പയ്യന്നൂർ താലൂക്കുകളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്. ആകെ 1475 പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്. ഇരിട്ടി വയത്തൂർ വില്ലേജിൽ അറബിക്കുളം (50 പേർ), പീടികക്കുന്ന് (എട്ട്), കോളിത്തട്ട് (40), കൊട്ടിയൂർ വില്ലേജിലെ മന്ദംചേരി എസ്.എൻ.എൽ.പി സ്കൂൾ (224), നെല്ലിയോടി സെൻറ് ജോർജ് സൺഡേ സ്കൂൾ (238), അമ്പായത്തോട് സെൻറ് ജോർജ് എൽ.പി സ്കൂൾ (253), കണ്ടപ്പനം സെൻറ് മൈക്കിൾസ് ചർച്ച് ഹാൾ (112), കൊട്ടിയൂർ നീണ്ടുനോക്കി ഐ.ജെ.എം.എച്ച്.എസ്.എസ് (209), കേളകം വില്ലേജിലെ കോളിത്തട്ട് ശാന്തിഗിരി ഗവ. എൽ.പി സ്കൂൾ (69), തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജി.യു.പി സ്കൂൾ (171), തലശ്ശേരി താലൂക്കിലെ എരഞ്ഞോളി വടക്കുമ്പാട് ഗവ. എച്ച്.എസ്.എസ് (അഞ്ചുപേർ), പയ്യന്നൂർ താലൂക്കിലെ പുളിങ്ങോം രാജഗിരി കത്തോലിക്ക പള്ളി (96) എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.